മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

മഹാരാഷ്ട്രയിൽ മദ്യപിച്ച് വാഹനമോടിച്ച് ​ഗേറ്റിടിച്ച് തകർത്ത കേസിൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. മദ്യപിച്ച് കാറോടിച്ച കാംബ്ലി മുംബൈ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഗേറ്റിടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കാറിടിച്ചതിന് പിന്നാലെ പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരുമായി കാംബ്ലി തർക്കത്തിലേർപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ കാംബ്ലിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

വിവിധ വകുപ്പുകൾ പ്രകാരമാണ് കാംബ്ലിക്കെതിരെ കേസെടുത്തിട്ടുളളത്. ബാന്ദ്രയിലെ പാർപ്പിട സമുച്ചയത്തിന്റെ ഉടമസ്ഥൻ നൽകിയ പരാതിയു‍ടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കായി 17 ടെസ്റ്റുകളില്‍ ജഴ്സിയണിഞ്ഞ കാംബ്ലി 4 സെഞ്ച്വറികളും 1084 റൺസും നേടിയിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ നിന്നായി 2 സെഞ്ച്വറികളടക്കം 2477 റൺസും കാംബ്ലിയുടെ പേരിലുണ്ട്.

Comments

COMMENTS

error: Content is protected !!