കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസി വീണ്ടും ചാടിപ്പോയി. ഏഴാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്.

ശുചിമുറിയുടെ ജനൽ മാറ്റിയാണ് അന്തേവാസി പുറത്ത് കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയിൽനിന്ന് മകൻ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പുറത്തു കടന്നതായി കണ്ടെത്തിയത്.
ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി രക്ഷപ്പെടുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടയിലാണ് സുരക്ഷാവീഴ്ച ആവർത്തിച്ചത്.
Comments

COMMENTS

error: Content is protected !!