കു​റ്റ്യാ​ടി ടൗ​ണി​ൽ വാ​ഹ​ന​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ സ്ഥാ​പി​ക്കു​ന്ന ബൈ​പാ​സി​ന്റെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു; സാമൂഹികാഘാത പഠനറിപ്പോർട്ട്​ 15ന്

കു​റ്റ്യാ​ടി: അ​ഞ്ച്​ റോ​ഡു​ക​ൾ ഒ​രേ ക​വ​ല​യി​ൽ സം​ഗ​മി​ക്കു​ന്ന കു​റ്റ്യാ​ടി ടൗ​ണി​ൽ വാ​ഹ​ന​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ സ്ഥാ​പി​ക്കു​ന്ന ബൈ​പാ​സി​ന്റെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട്​ 15ന് ​പു​റ​ത്തി​റ​ക്കും.​ കോ​ഴി​ക്കോ​ട്​-​വ​ട​ക​ര റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്​ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്റെ ക​ര​ട്​ റി​പ്പോ​ർ​ട്ട്​ ​ആ​ഗ​സ്റ്റി​ൽ ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന്​ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന സ്ഥ​ലം ഉ​ട​മ​ക​ളു​ടെ ഹി​യ​റി​ങ്​ ക​ഴി​ഞ്ഞ 25ന്​ ​ന​ട​ന്നു. ഇ​നി ഫൈ​ന​ൽ റി​പ്പോ​ർ​ട്ട് ഏ​ജ​ൻ​സി സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ്.

ഈ ​റി​പ്പോ​ർ​ട്ട് വിദഗ്ദ ക​മ്മി​റ്റി വി​ല​യി​രു​ത്തും. ഇ​തി​നു​ശേ​ഷ​മാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ വിജ്ഞാപനം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. സ്ഥ​ല​ത്തി​ന്റെ കു​ഴി​ക്കൂ​ർ ജാ​മ്യ​വും മ​റ്റ്​ ക​ണ​ക്കു​ക​ളും റ​വ​ന്യൂ വകുപ്പ് ത​യാ​റാ​ക്കു​ന്നു​ണ്ട്.

Comments

COMMENTS

error: Content is protected !!