CRIMEMAIN HEADLINES
കൂടത്തായി കൊലപാതക പരമ്പര; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൂടത്തായി കൊലപാതക പരമ്പരയില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളിയുടെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പതിനൊന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നല്‍കുക.
താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മൂവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊണ്ടുപോകും. രാവിലെ 11 ഓടെയാണ് കോടതി നടപടികള്‍ ആരംഭിക്കുക. ഇന്ന് ആദ്യ കേസായി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും
ഇന്നലെ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട സ്ഥലങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിയിരുന്നു. കട്ടപ്പന, എന്‍ഐടി തുടങ്ങിയ ഇടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. മറ്റ് കൊലപാതകങ്ങള്‍ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. സയനൈഡ് നല്‍കി തന്നെയാണോ ഇവരെ കൊലപ്പെടുത്തിയത്, സയനൈഡ് എവിടെ നിന്ന് കിട്ടി എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
Comments