CRIME
കൂടത്തായ് പരമ്പര കൊലപാതക കേസ്; മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായ് പരമ്പര കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവായിരുന്ന ഇമ്പിച്ചിമോയിന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.
രാവിലെ പതിനൊന്നുമണിക്ക് സ്‌റ്റേഷനില്‍ ഹാജരാകാന്‍ കുറ്റ്യാടി സി.ഐ. ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇമ്പിച്ചി മോയിന്‍, ബാവ ഹാജി, ഇസ്മായില്‍ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുക.
കേസിലെ മുഖ്യപ്രതി ജോളി നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടത്തായി ടോം തോമസ് കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
കൂടത്തായി കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്.
Comments