കൂളിമാട് പാലം തകർന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. പാലം പ്രവൃത്തി പരിശോധിക്കാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനും മന്ത്രി നിർദേശം നൽകി.ചാലിയാറിന് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകളാണ് തകർന്നു വീണത്.ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Comments

COMMENTS

error: Content is protected !!