കൃഷിഭവനില്‍ ജീവനക്കാരെ നിയോഗിക്കണം

 

കൊയിലാണ്ടി:ചെങ്ങോട്ടുകാവ് കൃഷിഭവന്റെ പ്രവർത്തനം കാര്യക്ഷമമായുന്നതിന്, ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്ന് മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റി ആശ്യപ്പെട്ടു. ഒരു കൃഷി ഓഫീസറും മൂന്നു കൃഷി അസിസ്റ്റന്റ്മാരും വേണ്ടിടത്തു നിലവില്‍ ഒരു കൃഷി ഓഫീസര്‍ മാത്രമാണുള്ളത്. പഞ്ചായത്തിന്റെ പദ്ധതി നിര്‍വഹണ കാര്യങ്ങള്‍ക്കും കൃഷിക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുകയാണ്. എന്‍.മുരളീധരന്‍,പി.അബ്ദുല്‍ ഷക്കൂര്‍,സി.ഗോപിനാഥ്,വി.പി.പ്രമോദ്,കെ.രമേശന്‍,മനോജ് നിടൂളി, വി.എം.കരുണന്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!