CRIME

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാക്രമം നടത്തിയ പരാതിയില്‍ കണ്ടക്ടർ അറസ്റ്റിൽ

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാക്രമം നടത്തിയ  കണ്ടക്ടർ അറസ്റ്റിൽ. കോന്നി ഡിപ്പോയിലെ കണ്ടക്ടര്‍ ഉമ്മന്നൂര്‍ വടക്കേവീട്ടില്‍ ബിജു കെ തോമസിനെയാണ്(44) പോലീസ് അറസ്റ്റ് ചെയ്തതത്.

ചൊവ്വാഴ്ച രാവിലെ കോന്നിയില്‍ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസ്  കുന്നിക്കോട്ട് എത്തിയപ്പോഴായിരുന്നു സംഭവം. നെടുവന്നൂരില്‍ നിന്ന് ബസില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടക്ടര്‍ കടന്നുപിടിച്ചുവെന്നാണ് പരാതി. തിരക്കുണ്ടായിരുന്ന ബസില്‍ മറ്റ് വിദ്യാര്‍ഥികളും അധ്യാപകരും ഉണ്ടായിരുന്നു. ശാരീരികാതിക്രമം ഉണ്ടായതോടെ പെണ്‍കുട്ടി ബഹളം വെച്ചെങ്കിലും പൊലീസില്‍ അറിയിച്ചില്ല എന്നും ആരോപണമുണ്ട്.

സ്‌കൂളിലെത്തിയ ശേഷം വിദ്യാര്‍ഥിയും അധ്യാപികയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ടക്ടറെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button