LOCAL NEWS

കെഎസ്ടിഎ കൊയിലാണ്ടി വച്ചു നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി : മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യവുമായി നടത്തുന്ന കെഎസ്ടിഎ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 14, 15 തിയ്യതികളിലായി കൊയിലാണ്ടി വച്ചു നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു.ഇ എം എസ് ടൗൺ ഹാളിൽ നടന്ന രൂപീകരണയോഗം കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ സമ്മേളന മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു. മുൻ എംഎൽഎ കെ ദാസൻ, നഗരസഭ ചെയർപേഴ്സൺ കെ പി സുധ ,കെ കെ മുഹമ്മദ്,
സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട് ടി കെ ചന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് പി എസ് സ്മിജ, , എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷാജിമ, സജീഷ് നാരായണൻ, ജില്ലാ ട്രഷറർ എം ഷീജ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർഎം രാജൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡികെ ബിജു നന്ദിയും പറഞ്ഞു. സമ്മേളന വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി ചെയർമാൻ- കാനത്തിൽ ജമീല എംഎൽഎ, വൈസ് ചെയർമാൻ ടി കെ ചന്ദ്രൻ, ജനറൽ കൺവീനർ: ഡി കെ ബിജു. കൺവീനർമാർ:
സി ഉണ്ണികൃഷ്ണൻ,കെ ശാന്ത, ട്രഷറർ :എം ഷീജ എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളന നടത്തിപ്പിനായി വിവിധ സബ്ബ് കമ്മറ്റികളേയും തെരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button