കെട്ടിട പെർമിറ്റ് ഫീസ് വർധനവിനെതിരെ യു ഡി എഫ് വിവിധയിടങ്ങളില്‍ ധർണ്ണ നടത്തി

കൊയിലാണ്ടി: കെട്ടിട പെർമിറ്റ് ഫീസും, അപേക്ഷാഫീസും, കെട്ടിട നികുതിയും കുത്തനെ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യു.ഡി.എഫ്.ചെയർമാൻ കെ.എം.നജീബ് അദ്ധ്യക്ഷനായി.

കെ.പി.സി.സി.അംഗം പി.രത്‌ന വല്ലിടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. വി.വി.സുധാകരൻ, എ.അസീസ്, നടേരി ഭാസ്കരൻ ,ടി.അഷറഫ്, കെ.പി.വിനോദ്കുമാർ, അൻവർ ഇയ്യഞ്ചേരി ,എൻ.കെ.അസീസ്, മനോജ് പയറ്റുവളപ്പിൽ, അരുൺ മണമൽ, പി.വി.വേണുഗോപാൽ, പി.ജമാൽ, വി.വി. ഫക്രുദ്ധീൻ, ചെറുവക്കാട് രാമൻ, എം.എൻ.ശ്രീധരൻ, എം.കെ.അൻസാർ, സമദ് നടേരി, പി.പി.ഹാഷിം, കെ.എം.സുമതി, അരീക്കൽ ഷീബ സംസാരിച്ചു. അഡ്വ.സതീഷ് കുമാർ സ്വാഗതവും രജീഷ് വെങ്ങളത്തു കണ്ടി നന്ദിയും പറഞ്ഞു.

കീഴരിയൂർ: സാധാരണക്കാരൻ്റെ ജീവിത നിലവാരം ദുരിത പൂർണമായ്ക്കുന്ന തരത്തിൽ കെട്ടിട നികുതിയും അതിൻ്റെ പെർമിറ്റ് നികുതിയും വർദ്ധിപ്പിച്ചത് ന്യായീകരിക്കാനാവാത്ത അപരാധമാണെന്നും നികുതി വർദ്ധനവ് പിൻവലിക്കുന്നത് വരെ UDF സമരരംഗത്തുണ്ടാവുമെന്നും ജില്ലാ കോൺഗ്രസ് കമ്പറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പ്രസ്താപിച്ചു. നികുതി വർദ്ധനവിനെതിരെ കീഴരിയൂർ പഞ്ചായത്താഫീസിനു മുന്നിൽ നടന്ന UDF മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്
മിസ്ഹബ് കഴിരിയൂർ മുഖ്യ പ്രഭാഷണം നടത്തി.യു.ഡി.എഫ് ചെയർമാൻ ടി .യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ,ഇടത്തിൽ ശിവൻ, കെ.സി രാജൻ കെ.എം സുരേഷ് ബാബു, ബി ഉണ്ണികൃഷ്ണൻ , നൗഷാദ്കുന്നുമ്മൽ, ചുക്കോത്ത് ബാലൻ നായർ ,എം.എം രമേശൻ, ടി.കെ.ഗോപാലൻ, ടി.എ സലാം, സത്താർ കെ. കെ എന്നിവർ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!