കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട പ്രമേയം കൊയിലാണ്ടി നഗരസഭ വോട്ടിനിട്ട് തള്ളി.

കൊയിലാണ്ടി: 2023 ഏപ്രിൽ 10 മുതൽ കെട്ടിട നിർമ്മാണ അപേക്ഷ ഫീസും, പെർമിറ്റ് ഫീസും കുത്തനെ വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി. നഗരസഭ കൗൺസിലർ കെ.എം.നജീബും വത്സരാജ് കേളോത്തും അവതരിപ്പിച്ച പ്രമേയമാണ് ചെയർപേഴ്സൺ തള്ളിയത്.


ഇത് ശരിയായ നടപടിയെല്ലെന്നും ജനങ്ങളെ നേരിട്ട് ഭാതിക്കുന്ന വിഷയമായതുകൊണ്ട് വോട്ടിനിടണമെന്ന് യു.ഡി.എഫ്. കൗൺസിൽ പാർട്ടി നേതാക്കളായ പി. രത്ന വല്ലിയും വി.പി.ഇബ്രാഹിം കുട്ടിയും ആവശ്യപ്പെട്ടപ്പോൾ അതിനു തയ്യാറാവാതെ ഒളിച്ചോടാൻ ശ്രമിച്ചചെയർപേഴ്സൻ അവസാനം പ്രമേയം വോട്ടിനിട്ട് തള്ളുകയാണ് ചെയ്തത്.


കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 81 മീറ്റർ സ്ക്വയർ മുതൽ 150 മീറ്റർ സ്ക്വയർ വരെ 3 രൂപ 50 പൈസ ഉണ്ടായിരുന്നത് 70 രൂപയായാണ് വർദ്ധിപ്പിച്ചത്. 151 മീറ്റർ സ്ക്വയർ മുതൽ 300 മീറ്റർ സ്ക്വയർ വരെയുള്ള കെട്ടിടത്തിന് ഒരു മീറ്റർ സ്ക്വയറിന് 7 രൂപ ഉണ്ടായിരുന്നത് 120 രൂപയായാണ് വർദ്ധിപ്പിച്ചത്.
അപേക്ഷ ഫീസ് 30 രൂപയുണ്ടായിരുന്നത് 300 രൂപയായും, ആയിരം രൂപയായും വർദ്ധിപ്പിക്കുകയുമുണ്ടായി..
ഈ വർദ്ദനവ് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞെങ്കിലും ഇടതുപക്ഷ കൗൺസിലർമാരുടെ ഭൂരിപക്ഷത്തിൽ പ്രമേയം തള്ളുകയാണ് ചെയ്തത്.
ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി.


തുടർന്ന് നഗരസഭ കവാടത്തിൽ ധർണ്ണയും നടത്തി. ധർണ്ണ വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
പി. രത്ന വലി അദ്ധ്യക്ഷയായി.മനോജ് പയറ്റുവളപ്പിൽ, കെ.എം.നജീബ്, വത്സരാജ് കേളോത്ത്, എ.അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, ഫാസിൽ നടേരി, വി.വി. ഫക്രുദ്ധീൻ, പുനത്തിൽ ജമാൽ, അരീക്കൽ ഷീബ, കെ.ടി.വി.റഹ്മത്ത്, ജിഷ പുതിയേടത്ത്, ദൃശ്യ, ശൈലജ, കെ.എം.സുമതി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!