CRIME

കൊടകര കുഴൽപണ കേസ് നേതാക്കളിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക്‌ കടത്തി കൊണ്ടുവന്ന 41.4 കോടിരൂപ കുഴൽപ്പണം സംബന്ധിച്ച കേസ് നേതാക്കളിലേക്ക്. അന്വേഷക സംഘത്തിന്റെ അധിക റിപ്പോർട്ട്‌ ബുധനാഴ്ച ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ കോടതി ഒന്നിൽ സമർപ്പിച്ചു.

പണം കടത്തിയ ധർമരാജൻ ഹവാല ഏജന്റ്‌ മാത്രമാണ്‌ എന്ന നിലയ്ക്കാണ് പരാമർശം. ഇയാളുടെ കോൾലിസ്‌റ്റ്‌ പ്രകാരം പണം നൽകിയ സ്ഥലങ്ങളിലും സമയങ്ങളിലും നേതാക്കളുടെ സാന്നിധ്യം വ്യക്തമാണെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു. തെരഞ്ഞെടുപ്പു കമീഷനും ഇഡിയും ആദായനികുതി വകുപ്പും ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌ എന്നും അറിയിച്ചു.

അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും  തെരഞ്ഞെടുപ്പു കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ്‌ –- എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം നൽകിയ റിപ്പോർട്ടിൽപറഞ്ഞു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button