KOYILANDILOCAL NEWS
കെ എം ആർ സ്പോർട്സ് അക്കാദമി കലാപരിപാടികൾ സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയിലെ നടേരി മരുതൂരിൽ കഴിഞ്ഞ വർഷം ആരംഭിച്ച കെ എം ആർ സ്പോർട്സ് അക്കാദമി കായിക മത്സരങ്ങൾക്ക് പുറമെ കലാപരിപാടികളും സംഘടിപ്പിച്ചു. അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതുവർഷദിനത്തിൽ പ്രദേശവാസികൾക്ക് ആനന്ദം പകർന്ന് നടന്ന കലാപരിപാടികൾ പ്രശസ്ത സംഗീതഞ്ജൻ കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം എം പ്രമോദ് അധ്യക്ഷത വഹിച്ചു. ഉള്ളിയേരി പഞ്ചായത്തംഗം രേഖ, കെ എം രാജീവൻ, ബി എസ് പ്രമോദ്, മുരളി, ഷിജു, ജിഥേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് “റിഹേഴ്സൽ ഒരു സിനിമാക്കഥ” നാടകം അരങ്ങേറി.
Comments