പൊയിൽകാവിൽ വാഹന അപകടത്തിൽ പരിക്കേറ്റ ഇടുക്കി സ്വദേശി മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ ഇടുക്കി സ്വദേശി മരണമടഞ്ഞു. ഇടുക്കി മാങ്കുളം (ആനക്കുളം) പനക്കൽ പ്രിൻസ് (35) ആണ് മരിച്ചത്. മാർച്ച് ഏഴിന് വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചിയിൽ നിന്നും വന്ന കെ എൽ 43 സി. 8982 നമ്പർ ലോറി ടയർ പഞ്ചറായതിനെ തുടർന്ന് പൊയിൽക്കാവിൽ നിർത്തി പരിശോധിക്കവെ, കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി.ഭാര്യ: നീതു, മക്കൾ: വിയാന്നി പ്രിൻസ്, പിയാലി പ്രിൻസ്, അച്ഛൻ: പൗലോസ്, അമ്മ: പെണ്ണമ്മ. ഇടിചിട്ടു പോയ വാഹനത്തിന് വേണ്ടി അന്വേഷണം നടത്തിവരികയാണെന്നും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!