പ്രഭാത സവാരിക്കിടെ കോൺഗ്രസ് നേതാവ് ബൈക്കിടിച്ചു മരിച്ചു

കൊയിലാണ്ടി: പ്രഭാത സവാരിക്കിടെ കോൺഗ്രസ് നേതാവ് ബൈക്കിടിച്ചു മരിച്ചു. ചെണ്ടോട്ടുകാവ് മുൻ പഞ്ചാത്ത് അംഗംവും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും സേവാദൾ മണ്ഡലം ചെയർമാനുമായിരുന്ന രാരംകണ്ടി ബാലകൃഷ്ണൻ (68) ആണ് മരിച്ചത്. ചെങ്ങോട്ടുകാവ്  മേൽപ്പാലത്തിന് സമീപം വെച്ച് തിങ്കളാഴ്ച പുലർച്ചെ യാണ് അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഭാര്യ: ഗീത (കൊയിലാണ്ടി കോടതി). മക്കൾ: അഥീന ബാലകൃഷ്ണൻ (മടപ്പള്ളി ഗവ: കോളേജ്), നിർമ്മൽ ബാലകൃഷ്ണൻ . മരുമകൻ: ആർ. മഹിൻ  (എ.എൽ.പി.സ്കൂകൂൾ, ക്ലാരി, മലപ്പുറം) സഹോദരൻ: ശ്രീധരൻ നായർ.
Comments
error: Content is protected !!