കെ എസ്ആർടിസിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്‌മെന്റ്

കെ എസ്ആർടിസിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്‌മെന്റ്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്നാണ് കർശന നിർദ്ദേശം. അനാവശ്യ സർവീസുകൾ റദ്ദാക്കാനും അറിയിപ്പുണ്ട്.

സർക്കാർ അനുവദിച്ച 20 കോടി ഉപയോഗിച്ച് ഇന്ധന കമ്പനികളുടെ കുടിശ്ശിക തീർത്ത് ഇന്നലെയാണ് ഡീസൽ പ്രതിസന്ധി പരിഹരിച്ചത്. ഡീസൽ സ്റ്റോക്ക് പാലിക്കുന്നതിൽ കൃത്യമായ മുൻകരുതൽ വേണമെന്നും അനാവശ്യ സർവീസുകൾ റദ്ദാക്കണമെന്നുമാണ് മാനേജ്മെന്റ് നിർദ്ദേശം. 15 നും 16 നും പരമാവധി ദീർഘദൂര സർവീസ് അയക്കുന്നതിന് വേണ്ടിയാണിത്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്നും അറിയിപ്പുണ്ട്. ഡീസൽ ഇല്ലാത്ത സാഹചര്യം വരാതെ നോക്കാൻ മേഖലാ അധികാരികൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

 

Comments

COMMENTS

error: Content is protected !!