കൈൻഡ് പാലിയേറ്റീവ് കെയർ ലോക യുവജന ദിനാചാരണം നടത്തി

കീഴരിയൂർ : ലോക യുവജന ദിനാചാരണത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയർ യൂത്ത് ഇനീഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ ‘സഹയാത്ര – കിടപ്പിലായവർക്കൊപ്പം ഒരു സായാഹ്നം’ പരിപാടി സംഘടിപ്പിച്ചു.

കൊയിലാണ്ടി ഇൻസ്‌പെക്ടർ ഓഫ് പോലീസ് എൻ സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. കൈൻഡ് യൂത്ത് ഇനീഷ്യേറ്റീവ് പ്രസിഡന്റ്‌ അർജുൻ ഇടത്തിൽ അധ്യക്ഷത വഹിച്ചു. കൈൻഡ് ചെയർമാൻ കെ പ്രഭാകര കുറുപ്പ്, കേളോത്ത് മമ്മു, ഇടത്തിൽ ശിവൻ, പോക്കർ തോട്ടത്തിൽ, സാബിറ നടുക്കണ്ടി, കെ  സി സന്തോഷ്‌, കെ അബ്ദുറഹ്‌മാൻ തുടങ്ങിവർ സംസാരിച്ചു. ഷാനിദ് ചങ്ങരോത്ത് സ്വാഗതവും റിതാജ് എരോത്ത് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!