കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങിനെതിരെ 9188619380 നമ്പറിൽ പരാതിപ്പെടാം

കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങിനെതിരെ 9188619380 നമ്പറിൽ പരാതിപ്പെടാം.

ഡ്രൈവര്‍മാരുടെ അതിവേഗവും അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങിനെതിരെ  വാട്സാപ്പ് സന്ദേശം അയയ്ക്കാം. ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി നല്‍കാം.

കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ മോശം പ്രവണതയ്‌ക്കെതിരേ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബസുകളില്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പതിച്ചുതുടങ്ങിയിട്ടുണ്ട്. ലഭിക്കുന്ന പരാതികളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Comments

COMMENTS

error: Content is protected !!