കെ എസ് ആർ ടി സിയിലും കറൻസി രഹിത പണമിടപാട് രീതി  എത്തുന്നു

കെ എസ് ആർ ടി സിയിലും കറൻസി രഹിത പണമിടപാട് രീതി  എത്തുന്നു. പണം കരുതാതെ ബസിൽ കയറാം, യാത്രാക്കൂലി കണ്ടക്ടർ പറയുമ്പോൾ മൊബൈൽ ഫോണിൽ ബസിൽ ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുക, തുക ട്രാൻസ്ഫറായാൽ ടിക്കറ്റ് കൈയിൽ കിട്ടും. റിസർവേഷൻ കൗണ്ടറുകളിലും ക്യു ആർ കോഡ് പതിക്കും. പദ്ധതി  മന്ത്രി ആന്റണി രാജു അവതരിപ്പിക്കും.

 

കറൻസിരഹിത പണമിടപാടിന് കെ എസ്ആ‌ ർ ടി സി കഴിഞ്ഞ മാസം മുതൽ റീചാർജ് ചെയ്യാവുന്ന സ്‌മാർട്ട് ട്രാവൽ കാർഡുകൾ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കിയ ട്രാവൽ കാർഡ് താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
‘മാറുന്ന കാലത്തിന് അനുസരിച്ചുള്ള പരിഷ്ക്കാരങ്ങളാണ് കെ എസ് ആർ ടി സിയിലും നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Comments

COMMENTS

error: Content is protected !!