DISTRICT NEWSKERALA

കെ.എസ്.ആർ.ടി.സി 400 എൽ എൻ ജി ബസ്സുകൾ പുറത്തിറക്കും

ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ എൽഎൻ ജി എയർ കണ്ടീഷൻ ബസ് സർവ്വീസ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സർവ്വീസുകൾ വിജയകരമായാൽ ഘട്ടം ഘട്ടമായി കെഎസ്ആർടിസി ബസുകൾ എൽഎൻജിയിലേക്കും , സിഎൻജിയിലേക്കും മാറും. 400 ബസുകൾ എൽഎൻജിയിലേക്കും, 3000 ബസുകൾ സിഎൻജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

400 ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സർവ്വീസുകളുടെ നിലവാരം പരിശോധിച്ച് വരികയാണെന്ന് ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button