പേരാമ്പ്രയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു

പേരാമ്പ്ര: വടകര പേരാമ്പ്ര റോഡിൽ വാട്ടർ അതോറിറ്റി ഓഫീസിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറുമായ് കൂട്ടിയിടിച്ച് തൊട്ടടുത്ത കാനയിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സജീവൻ അതിലെ യാത്രക്കാരായ വൽസല, അസ്മ, ആയിഷ എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേഷൻ ഓഫീസർ സി പി ഗിരീഷിൻ്റെ നേത്രത്വത്തിൽ പേരാമ്പ്ര അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്ക് പറ്റിയ എല്ലാവരെയും സേനയുടെ ആംബുലൻസിൽ പേരാമ്പ്ര ഗവ: ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!