കെ.എസ്.ഇ.ബി.ഓഫീസ് കൊയിലാണ്ടി നഗരത്തിലേക്ക്
കൊയിലാണ്ടി: പ്രതിഷേധം ഫലം കണ്ടു കെ.എസ്.ഇ.ബി.ഓഫീസ് കൊയിലാണ്ടി നഗരത്തിലെക്ക് മാറ്റുന്നു. നേരത്തെ ദേശീയപാതയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഓഫീസ് കെട്ടിട ഉടമ കേസ് കൊടുത്തു ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മണമല്‍ ഹോമിയോ ആശുപത്രിക്ക് സമീപ ത്തെ ഒരു വാടക വീട്ടിലെക്കാണ് മാറിയത്.ഇവിടെ ആവശ്യ സൗകര്യങ്ങള്‍ ഇല്ലാതായതോടെ പുതിയ സ്ഥലങ്ങള്‍ വകുപ്പ് അധികൃതര്‍ അന്വേഷിച്ചെങ്കിലും നഗരത്തില്‍ ഒരിടത്തും കെട്ടിടം കിട്ടിയില്ല. തുടര്‍ന്ന് കന്നൂരിലെ സബ്ബ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക്് മാറാന്‍ ഒരുങ്ങുകയായിരുന്നു. ഇത് ജനങ്ങള്‍ക്കും മറ്റും ഏറെ പ്രയാസമുണ്ടാക്കുമെന്ന് വ്യാപാരി സംഘടനകളടക്കമുള്ളവര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധവുമായി രംഗത്തിറങ്ങിയത്തൊടെ ജനപ്രതിനിധികള്‍ കെ.എസ്.ഇ.ബി ഓഫീസ് കൊയിലാണ്ടി നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കെട്ടിട സൗകര്യം ഒരുക്കുകയായിരുന്നു. വ്യാപാരികളുടെ സഹകരണത്തോടെ നഗരത്തിലെ പഴയ മാര്‍ക്കറ്റിനു സമീപമായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ സന്ദര്‍ശിച്ചു. വ്യാപാരി നേതാക്കളായ കെ.എം.രാജീവന്‍, കെ.പി.ശ്രീധരന്‍’ കെ.കെ.നിയാസ്, തുടങ്ങിയവരും അദേഹത്തോടൊപ്പമുണ്ടായിരുന്നു.