കൊയിലാണ്ടി നഗരസഭ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

 

കൊയിലാണ്ടി: കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സേവനം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും കൈയെത്തും ദൂരത്ത് ലഭ്യമാക്കുന്നതിനും വേണ്ടി നഗരസഭാ ഫ്രണ്ട് ഓഫീസിൽ ഒരുക്കിയ ഫെസിലിറ്റേഷൻ സെന്റർ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ , ഇ കെ അജിത്ത്, പ്രജില സി, നിജില പറവക്കൊടി , വത്സരാജ് കേളോത്ത്, എം ഇ ശിവപ്രസാദ് , നഗരസഭാ സൂപ്രണ്ട് ബീന എന്നിവർ ആശംസകൾ നേർന്നു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു.

Comments
error: Content is protected !!