Uncategorized
കെ എസ് ഇ ബി ചെയര്മാന് സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി. രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി അശോക് ഐ എ എസിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. രാജന് ഖൊബ്രഗഡെയാണ് കെ എസ് ഇ ബിയുടെ പുതിയ ചെയര്മാന്.
ബി അശോകുമായി സി പി എം അനുകൂല സംഘടനയായ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ എസ് ഇ ബി ചെയര്മാന് സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി പി എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.
![](https://calicutpost.com/wp-content/uploads/2022/06/speciality-add-3.jpg)
Comments