കെ.എസ്.ഇ.ബി  സമരം അവസാനിപ്പിക്കാന്‍ ധാരണ

പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടരുന്ന കെ.എസ്.ഇ.ബി സമരം  മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അവസാനിപ്പിക്കാന്‍ ധാരണയായി. തീരുമാനം സംഘടനാ നേതാക്കള്‍ സമരപന്തലില്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്നലെ നടന്ന ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുത മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നുള്ള ഉറപ്പ് മന്ത്രി സംഘടനകള്‍ക്ക് നല്‍കി.

 

Comments

COMMENTS

error: Content is protected !!