KOYILANDILOCAL NEWS
കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ കമ്മറ്റി പെൻഷനർ ദിനം ആചരിച്ചു
കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ കമ്മറ്റി മേഖല അടിസ്ഥാനത്തിൽ 2022 ഡിസംബർ 17 ന് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് കൊയിലാണ്ടി ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷനർ ദിനം ആചരിച്ചു. കാലത്ത് 10 മണിക്ക് ബഹു . കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു.
ടെലകോം പെൻഷനേർ സ് അസോസിയേഷൻ AIBDPA സെക്രട്ടറി കെ ദാമോദരൻ പുത്തൻ സാമ്പത്തിക നയം – പെൻഷൻ സ്വകാര്യവൽക്കരണവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രടറി സി അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ ടി വി ഗിരിജ എന്നിവർ പ്രസംഗിച്ചു.കെ എസ് എസ് പി യു സംസ്ഥാന കമ്മറ്റി അംഗം കെ.വി രാഘവൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കൊയിലാണ്ടി ബ്ളോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി നന്ദി രേഖപ്പെടുത്തി.
Comments