നാ​ട​ക-​സി​നി​മ ക​ലാ​കാ​ര​ൻ മ​നോ​ജ് ബാ​ലു​ശ്ശേ​രി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു

 

ബാ​ലു​ശ്ശേ​രി: നാ​ട​ക-​സി​നി​മ ക​ലാ​കാ​ര​ൻ മ​നോ​ജ് ബാ​ലു​ശ്ശേ​രി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. നാ​ട​ക-​സി​നി​മ രം​ഗ​ത്ത് അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മാ​യി ഏ​റെ കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മ​നോ​ജ് ബാ​ലു​ശ്ശേ​രി അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​ക്ക് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​യാ​ൽ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. 20 ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്കാ​യി വേ​ണ്ടി വ​രും. നി​ത്യ​വൃ​ത്തി​ക്കു​പോ​ലും പ്ര​യാ​സം നേ​രി​ടു​ക​യാ​ണ് മ​നോ​ജി​ന്റെ കു​ടും​ബം. കോ​വി​ഡ് കാ​ര​ണം നാ​ട​ക-​സി​നി​മ പ്ര​വ​ർ​ത്ത​നം ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​യ​തി​നാ​ൽ ജീ​വി​തം​ത​ന്നെ വ​ഴി​മു​ട്ടി​യ വേ​ള​യി​ലാ​ണ് മ​നോ​ജി​നെ മാ​ര​ക​രോ​ഗ​വും പി​ടി​കൂ​ടി​യ​ത്.

ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​ക്കു​ത​ന്നെ ന​ല്ലൊ​രു തു​ക ചെ​ല​വാ​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളും രോ​ഗി​യാ​യ മാ​താ​വും ഭാ​ര്യ​യും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യ മ​നോ​ജി​ന് രോ​ഗം വ​ന്ന​തോ​ടെ കു​ടും​ബം തീ​രാ​ദു​രി​ത​ത്തി​ലാ​ണ്. മ​നോ​ജി​ന്റെ തു​ട​ർ ചി​കി​ത്സ​ക്കും കു​ടും​ബ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന്​ വാ​ർ​ഡ് മെം​ബ​ർ വി​ജേ​ഷ് ഇ​ല്ല​ത്ത് ചെ​യ​ർ​മാ​നും കെ. ​യൂ​സ​ഫ് ക​ൺ​വീ​ന​റു​മാ​യി മ​നോ​ജ് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ബാ​ലു​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് അ​ർ​ബ​ൻ ബാ​ങ്കി​ൽ 00 103030000 13163 അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്. IFSC: lBKL01148CU.

ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ: 859071 9109.

Comments

COMMENTS

error: Content is protected !!