LOCAL NEWS

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കെ.എസ്.ടി.എ 32ാം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ, സംഘാടകസമിതി പ്രചരണ കമ്മിറ്റി ചെയർമാൻ കെ.ഷിജു, കെ.എസ്.ടി.എ ജില്ല സമ്മേളന സ്വാഗത സംഘം ജനറൽ കൺവീനർ ഡി.കെ.ബിജു, ഗണേശൻ കക്കഞ്ചേരി, എൻ ഗോപിനാഥ് , ജോർജ് കെ.ടി എന്നിവർ പങ്കെടുത്തു.
മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തിയാണ് ജനു.14,15 തിയ്യതികളിലായാ ജില്ല സമ്മേളനം കൊയിലാണ്ടി നടക്കുന്നത്. സാംസ്കാരിക സദസ്സ് , അധ്യാപിക സംഗമം , പൂർവ്വ അധ്യാപക സംഗമം സെമിനാർ , വിദ്യാർത്ഥികൾക്കുള്ള ചിത്രരചന മത്സരം, പൊതുസമ്മേളനം എന്നിങ്ങനെയുള്ള പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാവും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button