LOCAL NEWS

കെ എസ് യുവിന് പേരാമ്പ്രയിൽ വനിതാ പ്രസിഡണ്ട് . സംസ്ഥാനത്ത് ആദ്യം

പേരാമ്പ്ര : നിയോജക മണ്ഡലം കെ എസ്യു പ്രസിഡന്റായി ആദിത്യ വാത്മീകത്തെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ കെ എസ്യു വിന്റെ ഏക വനിതാ നിയോജക മണ്ഡലം പ്രസിഡന്റാണ് ആദിത്യ.എട്ടാം ക്ലാസ് മുതൽ സംഘടന രംഗത്ത് സജീവമായ ആദിത്യ പാലക്കാട് ചിറ്റൂർ കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ജവഹർ ബാലവേദിയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്റ്, കെ എസ്യു മണ്ഡലം സെക്രട്ടറി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആദിത്യ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button