കെ. ചൈത്ര വിജയനെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു
കെ. ചൈത്ര വിജയനെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് സത്യപാചകം ചൊല്ലിക്കൊടുത്തു. എല്‍ഡിഎഫ് മുന്നണി തീരുമാനപ്രകാരം മൊടക്കല്ലൂര്‍ വാര്‍ഡിലെ സിപിഎമ്മിന്റെ ബിന്ദു മഠത്തിൽ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരുപത്തിയഞ്ചുകാരിയായ ചൈത്ര വൈസ് പ്രസിഡന്റായത്.
![](https://calicutpost.com/wp-content/uploads/2023/08/shobikanew-1.jpg)
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ബിന്ദു സോമനെയും തിരഞ്ഞെടുത്തു. എല്‍ജെഡിയിലെ ഷീബ ശ്രീധരനായിരുന്നു നേരത്തെ ചെയര്‍പേഴ്‌സണ്‍. റിട്ടേണിംഗ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ ശാലിനി, ഡിഎംഒ മഹമ്മദ് മുഹസിന്‍ എന്നിവരായിരുന്നു.
കക്കാട്ടില്‍ വിജയന്റെയും സ്മിതയുടെയും മകളാണ് ചൈത്ര. സഹോദരന്‍ സായന്ത്. എഐഎസ്എഫിന്റെ ജില്ലാ പ്രസിഡന്റും സിപിഐയുടെ മൂടാടി ബ്ലോക്കിലെ പാറക്കാട ബ്രാഞ്ച് അംഗവുമാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയിലും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലും മാറ്റമുണ്ട്. എന്‍സിപിയിലെ കെടിഎം കോയക്ക് പകരം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെര്‍മാനായി സിപിഎമ്മിലെ കെ. അഭിനീഷിനെ തിരഞ്ഞെടുത്തു.