കെ പി സി സി ഗാന്ധി ദർശൻ സമിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം
കുറ്റ്യാടി: കെ പി സി സി ഗാന്ധി ദർശൻ സമിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ആയഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്നു.പ്രമുഖ ചരിത്രകാരനും റിട്ട. അധ്യാപകനുമായ ടി.എംമൂസ്സ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ആർ.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും നിയോജക മണ്ഡലം ഇൻചാർജുമായ സി.പി ജിനചന്ദ്രൻ ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ, പി. പി കുമാരൻ, കെ.കെ. പ്രത്യുത്മൻ, വി.വി വിനോദൻ, എം. കെ ഭാസ്കരൻ, ടി. കെ അശോകൻ, സരള കൊള്ളിക്കാവിൽ,എം. അബ്‌ദുല്ല തുടങ്ങിവർ സംസാരിച്ചു. രാജൻ മാസ്റ്റർ സ്വാഗതവും ടി കെ അശോകൻ നന്ദിയും പറഞ്ഞു.യോഗത്തിൽ ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം പ്രസിഡൻ്റായി എൻ.കെ ഗോവിന്ദൻ മാസ്റ്ററെയും, ജനറൽ സെക്രട്ടറിയായി രാജൻ മാസ്റ്റർ പൂത്തോളിക്കണ്ടിയെയും, ട്രഷററായി മുറിച്ചാണ്ടി അബ്ദുള്ള മാസ്റ്ററെയും 25 അംഗ നിയോജകമണ്ഡലം സമിതിയും രൂപീകരിച്ചു.