KOYILANDILOCAL NEWS

കെ  റെയിൽ നേരും നുണയും സെമിനാർ സംഘടിപ്പിച്ചു

പയ്യോളി: കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെ  റെയിലെന്നും പദ്ധതിക്കെതിരെ യു ഡി എഫ്   ബി ജെ പി സഖ്യം നടത്തുന്ന വ്യാജപ്രചാരണങ്ങളെ തുറന്നു കാട്ടണമെന്നും അഡ്വ. അരുൺ കുമാർ ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ കെ റെയിൽ നേരും നുണയും എന്നവിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന സമിതി മുൻ അംഗം കൂടിയായ അദ്ദേഹം. സി ടി അജയഘോഷ് അധ്യക്ഷനായിരുന്നു. സി പി ഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു, ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ്,  കെ ജീവാനന്ദൻ , കെ വിജയരാഘവൻ, പി വി സാന്ദ്ര എന്നിവർ സംസാരിച്ചു. പി അനൂപ് സ്വാഗതവും, എ കെ വൈശാഖ്‌ നന്ദിയും പറഞ്ഞു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button