കെ സുരേന്ദ്രൻ ബുധനാഴ്ച ഹജരാവണം
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പെലീസ് വീണ്ടും നൊട്ടീസ് നൽകി. പൊലീസ് ക്ലബിൽ ബുധനാഴ്‌ച രാവിലെ പത്തിനകം ഹാജരാവാൻ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷകസംഘം അറിയിപ്പ് നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് നോട്ടീസയച്ചെങ്കിലും ഇദ്ദേഹം കാരണം ബോധിപ്പിച്ച് മാറി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഇറക്കി കേരളത്തിൽ വിതരണം ചെയ്യാനിരുന്ന കുഴൽപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷകസംഘത്തിന് വ്യക്തമായിട്ടുണ്ട്.
സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ധർമരാജൻ വഴി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തക്ക് എത്തിക്കാനുള്ള പണമാണ് ഏപ്രിൽ മൂന്നിന് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് എന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ്. കവർച്ച നടന്ന ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഫോൺ കോളുകളിൽ കെ സുരേന്ദ്രന്റെ നമ്പറുമുണ്ട്. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തതിനും തുടർച്ചയായാണ് സുരേന്ദ്രൻ്റെ മൊഴി എടുക്കുന്നത്. ധർമരാജന്റെ മൊഴിയും അടിസ്ഥാനമാക്കി.
തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിമാരെയും കെ സുരേന്ദ്രന്റെ ഡ്രൈവറെയും സെക്രട്ടറിയെയും ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു.