‘കേന്ദ്രഔഷധനിയമ ഭേദഗതി’ഫാര്‍മസിസ്റ്റുകള്‍ പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി
ഡ്രഗ്‌സ് & കോസ് മെറ്റിക്ക് ആക്ടിലെ ഷെഡ്യൂള്‍ കെ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരട് വിഞ്ജാപനത്തിനെതിരെ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കെ.പി.പി.എ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഫാര്‍മസിസ്റ്റുകള്‍ കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും പകല്‍ വെളിച്ചത്തില്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധ സംഗമവും നടത്തി.
ഔഷധ പരിഞ്ജാനം ഇല്ലാത്തവരെ കൊണ്ട് മരുന്ന് വിതരണം ചെയ്യിക്കാനുള്ള നീക്കം പൊതുജന ആരോഗ്യത്തിന് ഭീഷണിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി മഹമൂദ് മൂടാടി പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ഔഷധ സംഭരണവും വിതരണവും ശാസ്ത്രീയമായി ഫാര്‍മസിസ്റ്റുകള്‍ മാത്രം നടത്തുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ഈ മേഖലയെ പിന്നോട്ടടിപ്പിക്കുന്ന നയങ്ങളുമായി വരുന്നത് വിരോധാഭാസമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡണ്ട് ദിദീഷ് കുമാര്‍ പി.എം അധ്യക്ഷനായ പരിപാടിയില്‍ എ.ശ്രീശന്‍, എം.ജിജീഷ് ,അനില്‍കുമാര്‍ കെ, റാബിയ പി.വി, എന്നിവര്‍ സംസാരിച്ചു
പ്രതിഷേധ സംഗമത്തിന് സി.എം.വൈശാഖ്., ‘വി.എസ്. അഖില്‍ നാഥ് ,പി.കെ., അനില്‍കുമാര്‍ ‘ടി.വി., രാഖില ,കെ., ശ്രീമണി,
ടി.കെ. രാഗേഷ്: കെ..കെ.ശ്രുതി തുടങ്ങിയവര്‍ നേതൃത്വം നല്കി., ഏരിയാ സിക്രട്ടറി എ.കെ. രനീഷ് അശ്വതി, പയ്യോളി സംസാരിച്ചു.