MAIN HEADLINES

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച പാലക്കാട് എരിമയൂരിൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച നാല് ജില്ലകളിലെ വിവിധ സ്ഥലങ്ങലിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളിലാണ് താപനില 40 ന് മുകളിൽ പോയത്.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. അതേസമയം വേനൽ മഴ ദുർബലമാകും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ല. ഉയർന്ന താപനിലയ്ക്കൊപ്പം, അൾട്രാവയലറ്റ് വികിരണവും അപകടകരമായ തോതിലാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ പകൽസമയങ്ങളിൽ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button