DISTRICT NEWS

കേരളം ലഹരി മാഫിയകൾ പിടിമുറുക്കുന്നതായും ,സർക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതായും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു


കൊയിലാണ്ടി : കേരളം ലഹരി മാഫിയകൾ പിടിമുറുക്കുന്നതായും ,സർക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതായും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു അഭിപ്രായപ്പെട്ടു .ജനജീവിതം ദുസ്സഹമാക്കുന്ന വിലകയറ്റത്തിനെതിരെ, ഇടതു ദുർ ഭരണത്തിനെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പൗര വിചാരണ യാത്രക്ക് പൂക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കാട്ടില പീടികയിൽ ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്ത യാത്ര തിങ്കളാഴ്ച പൊയിൽക്കാവിൽ സമാപിച്ചു . അഡ്വ.ടി.സിദ്ദീക്ക് , സി.വി.ബാലകൃഷ്ണൻ മഠത്തിൽ നാണു , പി. രത്നവല്ലി ,വി .പി ഭാസ്ക്കരൻ , രാജേഷ് കീഴരിയൂർ ,വിജയൻ കണ്ണഞ്ചേരി , സത്യനാഥൻ മാടഞ്ചേരി , ജെറിൽ ബോസ് , അഡ്വ.പി.ഉമേന്ത്രൻ,നടേരി ഭാസ്ക്കരൻ ,മുരളി തോറോത്ത് , ടി.പി കൃഷ്ണൻ , ശെബീർ ഇല്ലവന ,മനോജ് കാപ്പാട് ,അജയ് ബോസ് ,കെ .പി വിനോദ് കുമാർ ,മനോജ് പയറ്റുവളപ്പിൽ ,കെ.വി റീന ,മോഹനൻ നമ്പാട്ട് ,തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു. ജാഥ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെങ്ങോട്ട്കാവ് , കൊയിലാണ്ടി നഗരസഭയിലും പര്യടനം നടത്തും . 30 ന് കൊല്ലത്ത് നടക്കുന്ന സമാപനത്തിൽ അഡ്വ.ടി.സിദ്ദീക്ക് എം.എൽ.എ സംസാരിക്കും . സ്വീകരണത്തിന് വി.വി.സുധാകരൻ നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button