18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷന്‍ മെയ് 29 ന്‌

ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള എല്ലാ ഭിന്നശേഷിക്കാര്‍ക്കുമുള്ള ഏകദിന കോവിഡ് വാക്‌സിനേഷന്‍ യജ്ഞം മെയ് 29 ശനിയാഴ്ച ഒന്‍പത് മണിക്ക് ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ  100 കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ നൽകുക.

സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി  ഇത്തരത്തിലൊരു വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സാമൂഹ്യ സുരക്ഷന്‍ മിഷന്‍ എന്നിവ സംയുക്തമായാണ് യജ്ഞം സംഘടിപ്പിക്കുന്നത്.  പതിനയ്യായിരത്തോളം ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യകേന്ദ്രങ്ങളടക്കമുള്ള 100 കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം. ഓരോ പഞ്ചായത്തിലും ക്യാമ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.      എന്തെങ്കിലും കാരണത്താല്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പിന്നീട് സാധാരണ നിലയില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി മരുന്ന് സ്വീകരിക്കാമെന്നും  ഇവര്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!