കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങി ; സമയക്രമം അറിയാം

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.05ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു.

എട്ട്‌ കോച്ചാണ്‌ ട്രെയിനുള്ളത്‌. ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും. രാവിലെ ഏഴിന്‌ കാസർകോടു നിന്ന്‌ – തിരുവനന്തപുരം വന്ദേഭാരത് പുറപ്പെടും. കാസർകോട്‌ വന്ദേഭാരത്‌ തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ ചൊവ്വാഴ്‌ചകളിലും സർവീസ്‌ നടത്തില്ല.

തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്ക്‌ എസി ചെയർകാറിന്‌ 1515 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയർകാറിന്‌ 2800 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. എക്‌സിക്യൂട്ടീവ്‌ ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്‌. എട്ട്‌ മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും.

Comments

COMMENTS

error: Content is protected !!