കേരളത്തിൽ പൊളിക്കേണ്ടി വരിക 22 ലക്ഷം വാഹനങ്ങൾ

കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയം  നടപ്പാവുമ്പോൾ സംസ്ഥാനത്ത്‌ മാത്രം 22,18,454 വാഹനങ്ങൾ പൊളിക്കേണ്ടി വരും. 15 വർഷം പിന്നിട്ട 72,34,26 വാണിജ്യ വാഹനവും 20 വർഷം പിന്നിട്ട 14, 95,028 സ്വകാര്യ വാഹനവുമാണുള്ളത്‌.

പുതിയ നയത്തിൽ വാണിജ്യവാഹനങ്ങൾക്ക്‌ പരമാവധി 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക്‌ 20 വർഷവുമാണ്‌ കാലാവധി. കാലാവധി കഴിഞ്ഞ വാഹനങ്ങൾ റീ–-ടെസ്റ്റ്‌ നടത്തി യോഗ്യത നേടിയാൽ റോഡിലിറക്കാമെന്ന്‌ കരടുനയത്തിലുണ്ടെങ്കിലും പ്രായോഗികമാവുക പ്രയാസമാവും. മാത്രമല്ല ഈ രംഗത്തെ അഴിമതി ഇനിയും വർധിപ്പിക്കാനും ഇടയാകും എന്ന വിലയിരുത്തലുമുണ്ട്.

ഉപജീവനത്തിന്‌ വാഹനം ഓടിക്കുന്നവരാണ്‌  ഏറെ വലയുക. കോവിഡിൽ ഓട്ടമില്ലാതെ നട്ടം തിരിയുന്ന ഘട്ടത്തിൽ, വായ്പയെടുത്ത്‌ വാഹനം വാങ്ങിയവർക്ക്‌ ഭീമമായ തുക മുടക്കി പുതിയ വാഹനം വാങ്ങിക്കേണ്ടി വരും. കോവിഡ് കാലമായതിനാൽ സെക്കൻ്റ് ഹാൻഡ് വാഹനങ്ങൾക്ക് വൻ ഡിമാൻ്റാണ്. ഈ നിമയം വാഹന കമ്പനികളെ സഹായിക്കും.

പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ അന്തിമ വിജ്ഞാപനം ഇറങ്ങിയേക്കും. കേന്ദ്ര സർക്കാരിന്റെ  വാഹന നയം അശാസ്‌ത്രീയവും അപ്രായോഗികവുമാണെന്ന്‌  അഭിപ്രായപ്പെട്ട് മന്ത്രി ആന്റണി രാജു രംഗത്തു വന്നിരുന്നു.

 

Comments

COMMENTS

error: Content is protected !!