കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി:കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ മാർച്ചും ധർണയും നടത്തി വേതനത്തോടുകൂടിയ പ്രസവാവധി അനുവദിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ മാർച്ചും ധർണ നടത്തിയത്.

ധർണ അഡ്വക്കേറ്റ് എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.  ധർമ്മജൻ അധ്യക്ഷത വഹിച്ചു. കെ ജി എച്ച് ഡി എസ് ഇ യു സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട്,  സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനിദേവ്, യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ധർമ്മജൻ, വൈസ് പ്രസിഡണ്ട് യുകെ പവിത്രൻ, ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, എ കുഞ്ഞിരാമൻ വടകര, സിഐടി ജില്ലാ കമ്മിറ്റി അംഗം പപ്പൻ കൊല്ലം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ സുധീഷ് പേരാമ്പ്ര, വാസുദേവൻ കോഴിക്കോട്, രശ്മി കൊയിലാണ്ടി, നന്ദകുമാർ ഒഞ്ചിയം, ശൈലേഷ് അരിക്കുളം, സി ഐ ടി യു കൊയിലാണ്ടിഏരിയ കമ്മിറ്റി അംഗം ലജിഷ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു. 

പരിപാടിയിൽ ടി എം സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. നന്ദകുമാർ ഒഞ്ചിയം നന്ദി പറഞ്ഞു.

Comments

COMMENTS

error: Content is protected !!