കേരള പൊലീസിൻ്റെ പുതിയ തീവ്രവാദ വിരുദ്ധ വിഭാഗമായ അവഞ്ചേഴ്സിന് സ‍ര്‍ക്കാര്‍ അംഗീകാരം നൽകി

സംസ്ഥാന പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് അംഗീകാരം നൽകി സർക്കാർ  ഉത്തരവിറക്കി.

ന​ഗര മേഖകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സിന് രൂപം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും തീവ്രവാദി വിരുദ്ധ വിഭാഗമായ അവഞ്ചേഴ്സ് ഐജിയുടെ കീഴിൽ  പ്രവർത്തിക്കുക.

ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും തെരഞ്ഞെടുത്ത 120 കമാണ്ടോകള്‍ക്കാണ് ഇതിനായി പരിശീലനം നൽകിയത്. ഡിജിപിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് നഗര പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ നേരിടാൻ രൂപീകരിച്ച അവഞ്ചേഴ്സ് പ്രവർത്തിച്ചിരുന്നത്. ഡിജിപിയുടെ അപേക്ഷ പ്രകാരം സർക്കാരും അവഞ്ചേഴ്സ് രൂപീകരണത്തെ സാധൂകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

 

Comments

COMMENTS

error: Content is protected !!