കവർച്ച നടത്താനെത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി

കവർച്ചക്കെത്തിയ കള്ളൻ വീട്ടിൽ വെച്ച് മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയി.  ടിയാനെ പോലീസ് കൈയോടെ പൊക്കി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടത്താനെത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ സ്വാതിതിരുനാഥൻ മേൽക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടർന്ന് പിച്ചള, വെള്ളിപ്പാത്രങ്ങൾ, ഫാൻ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു.

ഇതിനിടെ കൈയിൽ കരുതിയ മദ്യവും ബിരിയാണിയും കഴിക്കുകയും ക്ഷീണിച്ച് ഉറങ്ങിപ്പോവുകയായിരുന്നു.

വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം  വെങ്കടേശിനെ വിളിച്ചറിയിച്ചത്. വെങ്കടേശൻ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോൾ സ്വാതിതിരുനാഥൻ കിടപ്പുമുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. 

പോലീസ് ഇയാളെ അറസ്റ്റുചെയ്തശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. വീട്ടിൽ ആളില്ലാത്തതിനാൽ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തിൽ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥൻ മൊഴി നൽകി.
Comments

COMMENTS

error: Content is protected !!