കേരള ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ത്രീ സുരക്ഷയ്ക്കും നവീകരണത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ്. സുരക്ഷക്കൊപ്പം സ്ത്രീകളുടെ ജീവിത നിലവാരമുയർത്തുന്നതും ലക്ഷ്യം വെച്ചാണ് ബജറ്റ് നിർദേശങ്ങൾ വന്നത്. വമ്പൻ പദ്ധതികളില്ലെങ്കിലും സ്ത്രീപക്ഷ പദ്ധതികളെ അവഗണിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. പൊതുജനാരോഗ്യമേഖലയ്ക്കായി ഇത്തവണ 2828.33 കോടി രൂപയാണ് നീക്കിവച്ചത്.  സാമൂഹിക സുരക്ഷാ പെൻഷൻ കൂട്ടിയില്ല.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ 

  • 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
  • റവന്യൂ കമ്മി 23,942 കോടി രൂപ (2.1% of GSDP)
  • ധനകമ്മി 39,662 കോടി രൂപ (3.5% of GSDP)
  • ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി
  • കുടുംബശ്രീയ്ക്ക് 260 കോടിരൂപ
  • സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ
  • ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും. ഇതിനായി 1436 കോടി രൂപ.
  • കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും.
  • വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി രൂപ
Comments

COMMENTS

error: Content is protected !!