വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തും മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂരും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഡോ.അഫ്താബ് ആരോഗ്യ ബോധവത്കരണ ക്ലാസ്‌ നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കെ,ഹെൽത്ത് ഇൻസ്‌പെക്ടർ ഭാസ്കരൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു എന്നിവർ ആശംസകൾ നേർന്നു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും തിരുവങ്ങൂർ ജെ എച് ഐ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിൽ നിന്നായി എത്തിയ 200 ഓളം വയോജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂരിലെ ജനറൽ മെഡിസിൻ,നേത്ര,എല്ല്, ഇ എൻ ടി ഗൈനക്കോളജി എന്നീ ഡിപാർട്മെന്റുകളിലെ മെഡിക്കൽ സംഘം ക്യാമ്പിനു നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!