കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് കോഴിക്കോട് ബീച്ചില്‍ ജനുവരി 12 മുതല്‍ 15 വരെ
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് കോഴിക്കോട് ബീച്ചില്‍ ജനുവരി 12 മുതല്‍ 15 വരെ നടക്കും. കേരള സര്‍ക്കാർ പിന്തുണയോടെ നടത്തുന്ന ഫെസ്റ്റിവലിന്റെ ഡയറക്ടര്‍ കവി കെ. സച്ചിദാനന്ദനാണ്. നാലു ദിവസങ്ങളിലായി നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മൂന്നു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. തുര്‍ക്കി, സ്പെയിന്, യു.എസ്.എ, ബ്രിട്ടന്, ഇസ്രായേല്‍, ന്യൂസിലൻഡ്, മിഡിലീസ്റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള ക്ഷണിതാക്കളുടെ സാന്നിധ്യം ഫെസ്റ്റിവലിലുണ്ടാവും.
ജെഫ്രി ആര്‍ച്ചര്‍, അഭിജിത്ത് ബാനര്‍ജി, അദാ യോനാഥ്, അരുന്ധതി റോയ്, ഓര്ഹാന് പാമുക്, ഫ്രാന്‍സെസ് മിറാലെസ്, ഗീതാഞ്ജലി ശ്രീ, വെന്‍ഡി ഡോണിഗര്‍, രാമചന്ദ്ര ഗുഹ, പളനിവേല്‍ ത്യാഗരാജ തുടങ്ങി 400ലധികം പ്രഭാഷകര്‍ പങ്കെടുക്കും.