കർശന നിയന്ത്രണം; ചെറുവഴികൾ അടച്ചു

കോഴിക്കോട് : കണ്ണൂർ ജില്ലകളുടെ മലയോര അതിർത്തി പങ്കിടുന്ന വളയം, ചെക്യാട് പഞ്ചായത്തിലെ റോഡുകൾ അടച്ചു. നാദാപുരം എഎസ്‌പി അങ്കിത് അശോകിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് പൊലീസ് റോഡുകൾ അടച്ചത്. കണ്ണൂരിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ സുരക്ഷ കർശനമാക്കുന്നത്.
ജില്ലയുമായി അതിർത്തി പങ്കിടുന്ന വളയം സ്റ്റേഷൻ പരിധിയിലെ കായലോട്ട് താഴെ, ചെറ്റക്കണ്ടി, മുണ്ടത്തോട്, താനക്കോട്ടൂർ, കാലിക്കൊളുമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ സന്ദർശനം പകൽ ഒന്നുവരെ നീണ്ടു. കണ്ണൂരുമായി ബന്ധിപ്പിക്കുന്ന എരഞ്ഞാട്, പൊടിക്കളം, പടിക്കോത്ത്, ആദായമുക്ക്, തോടോൽ ഭാഗങ്ങളിലെ ഇടറോഡുകൾ പൂർണമായും അടച്ചു.
ഫറോക്ക് പഴയ ഇരുമ്പുപാലം
ഫറോക്ക്
നിയന്ത്രണങ്ങളുടെ ഭാഗമായി ഫറോക്ക് പഴയ ഇരുമ്പുപാലവും അടച്ചു. ഇതോടെ ചെറുവണ്ണൂരുമായി ടി പി റോഡുവഴി ഫറോക്കിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു.  ദേശീയപാതയിലൂടെ പേട്ട, ചന്തക്കടവ് വഴി മാത്രമേ ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ  ഫറോക്കിലെത്താനാകൂ. ബുധനാഴ്ചയാണ്  പാലത്തിന്റെ ഇരുഭാഗവും പൊലീസ് അടച്ചത്.
Comments

COMMENTS

error: Content is protected !!