കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം

കോഴിക്കോട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന പതിനഞ്ചാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ജില്ല സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്.

പ്രോജക്ട് അവതരണം, ഫോട്ടോഗ്രാഫി, പെയിൻറിങ്, പെൻസിൽ ഡ്രോയിങ്, ഉപന്യാസ രചന എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. ജൂനിയർ (10 മുതൽ 14 വയസ്സുവരെ) സീനിയർ (15 മുതൽ 18 വയസ്സ് വരെ) വിഭാഗങ്ങളിലാണ് മത്സരം നടക്കുക. പ്രോജക്ട് അവതരണത്തിന് “ജൈവവൈവിധ്യവും മനുഷ്യൻറെ ഭാവിയും” എന്നും ഫോട്ടോഗ്രാഫിക്ക് “പ്രകൃതി” എന്നും പെയിൻറിങ് “നാട്ടിൻപുറം” എന്നും പെൻസിൽ ഡ്രോയിംഗിന് “പുഴയോരം” എന്നും ഉപന്യാസ രചനയ്ക്ക് “മാറുന്ന കാലാവസ്ഥയും ജൈവവൈവിധ്യവും” എന്നും ആണ് പ്രമേയങ്ങൾ.

വിശദാംശങ്ങൾ www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ നവംബർ 10നകം kkddcksbb@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം.

Comments

COMMENTS

error: Content is protected !!