കേരള സീനിയർ സിറ്റിസൺസ് ശില്പശാല
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി അരങ്ങാടത്ത് വൺ ടു വൺ ഓഡിറ്റോറിയത്തിൽ ശില്പശാല സംഘടിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു ശില്പശാല. സംസ്ഥാന കൗൺസിൽ അംഗം ഇ കെ ഗോവിന്ദൻ ഉൽഘാടനം ചെയ്തു. കുറ്റിയിൽ എം പി ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ സത്യപാലന്‍ സന്ദേശം വായിച്ചു. പ്രശസ്ത സംഗീതജ്ഞൻ പ്രേംരാജ് പാലക്കാട്, കൊയിലാണ്ടി ബാർ കൗൺസിൽ അംഗം എൻ ചന്ദ്രശേഖരൻ, വനിതാ ഫോറം പ്രസിഡണ്ട് പി ലക്ഷ്മി സംസാരിച്ചു.
ഭരണഘടനാ ഭേദഗതിയും സംഘടനാ കാര്യങ്ങളും ജില്ലാ സെക്രട്ടറി ടി ബാലകൃഷ്ണൻ അവതരിപ്പിച്ചു. ചന്ദ്രൻ കാർത്തിക രചിച്ച് പ്രേംരാജ് പാലക്കാട് ചിട്ടപ്പെടുത്തിയ അവതരണ ഗാനം ഗായക സംഘം ആലപിച്ചു. ജോ. സെക്രട്ടറി പി വി പുഷ്‌പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മറിയേരി രാമചന്ദ്രൻ പ്രാർത്ഥനാ ഗാനം ആലപിച്ചു. സെക്രട്ടറി വി പി രാമകൃഷ്ണൻ സ്വാഗതവും ട്രഷറർ പി കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു.