KOYILANDILOCAL NEWS
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി വി രാജൻ അധ്യക്ഷനായിരുന്നു.
പ്രസ്തുത പരിപാടിയിൽ ജില്ലാ കമ്മിറ്റിയുടെയും ബ്ലോക്ക് കമ്മിറ്റിയുടെയും കൈത്താങ്ങ് തുകയുടെ വിതരണവും വിവിധ മേഖലകളിൽ തൊഴിൽ ചെയ്ത മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം പി സുധാകരൻ, ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരൻ, എം എം ചന്ദ്രൻ, എൻ കെ വിജയ ഭാരതി എന്നിവർ സംസാരിച്ചു.
Comments