LOCAL NEWS
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂനിറ്റ് കുടുംബ സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂനിറ്റ് കുടുംബ സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു കെ.കെ മൊയ്തീൻ അദ്ധ്യക്ഷനായി, എ.എം കുഞ്ഞിരാമൻ, എൻ.കെ രാഘവൻ , ടി.കുഞ്ഞിരാമൻ എൻ കെ ബാലകൃഷ്ണൻ ,എം.എം കരുണാകരൻ, സി.രാഘവൻ സംസാരിച്ചു. കുടുബ സംഗമത്തിനോടനുബന്ധിച്ച് നടന്ന വനിതാ കൺ വൻഷൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് എൻ.പി ശോഭ ഉദ്ഘാടനം ചെയ്തുകെ.രാധ അദ്ധ്യക്ഷയായി. ടി.വി ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. വി റസിയ, നളിനി കണ്ടോത്ത്, മറിയം എന്നിവർ സംസാരിച്ചു. ,
സാoസ്കാരിക സദസ്സ് എം.പി അനസ്സ് ഉൽഘാടനം ചെയ്തു എംപി അബ്ദുറഹിമാൻ അദ്ധ്യക്ഷനായി, പി.ഗോപാലൻ, ടി വേണു, വി.പി ശിവദാസ് എന്നിവർ സംസാരിച്ചു
Comments